ഗവ:വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ ,മടിക്കൈ II -ന്റെ ഈ ബ്ലോഗിലേക്ക് സ്വാഗതം.

Monday, 17 September 2012

പി ടി എ ജനറല്‍ബോഡി




ഞങ്ങളുടെ സ്കൂളിലെ 2012-13 വര്‍ഷത്തേക്കുള്ള ഭരണസമിതിയെ തെരഞ്ഞെടുക്കുന്നതിനുള്ള  പി ടി എ ജനറല്‍ബോഡി യോഗം ഇന്ന് നടന്നു.നിലവിലുള്ള പ്രസിഡന്റ്‌ ശ്രീമതി ബേബി ബാലകൃഷ്ണന്‍ അധ്യക്ഷം വഹിച്ചു.ചടങ്ങില്‍ ഹെട്മിസ്ട്രെസ്സ് ,പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ,സീനിയര്‍ അസ്സിസ്റെന്റ്റ് ,സ്റ്റാഫ്‌ സെക്രട്ടറി എന്നിവര്‍ സംസാരിച്ചു.ഹെട്മിസ്ട്രെസ്സ് ശ്രീമതി സാവിത്രി കെ റിപ്പോര്‍ട്ട്‌ അവതരിപ്പിച്ചു.സീനിയര്‍ അസിസ്റ്റന്റ്‌ ശ്രീ.രാജന്‍ പി.വി,വരവ് ചെലവു കണക്ക് അവതരിപ്പിച്ചു.തുടര്‍ന്നു നടപ്പ് വര്‍ഷത്തേക്കുള്ള ഭരണ സമിതിയെ തെരഞ്ഞെടുത്തു.പ്രസിഡന്റ്‌ ആയി ശ്രീ.സുനില്‍കുമാറിനെയും,വൈസ് പ്രസിഡന്റ്‌ ആയി ശ്രീ.രവി .വൈ -യും തെരഞ്ഞെടുത്തു.SMC ചെയര്‍മാന്‍ ആയി ശ്രീ.രാമചന്ദ്രന്‍ വി. തെരഞ്ഞെടുക്കപ്പെട്ടു.

No comments:

Post a Comment