ബഷീർ അനുസ്മരണം ജൂലൈ 5
ബഷീർ അനുസ്മരണത്തോടനുബന്ധിച്ച് ബഷീറും ബഷീർ കൃതികളിലെ കഥാപാത്രങ്ങളെയും
രംഗത്ത് അവതരിപ്പിച്ചത്. ശ്രദ്ധേയമായി .ബഷീർ രംഗത്തെത്തി തന്നെ
കുട്ടികൾക്ക് പരിചയപ്പെടുത്തുന്നതോടൊപ്പം തനിക്ക് പ്രിയപ്പെട്ട "ഹോ ജാ
രാജകുമാരി" എന്ന ഗാനം ഗ്രാമഫോണിൽ കേൾപ്പിച്ചു.തുടർന്ന് മറ്റ്
കഥാപാത്രങ്ങളും രംഗത്തെത്തി. പാത്തുമ്മയുടെ ആട് എന്ന നോവലിലെ പാത്തുമ്മയും
പാത്തുമ്മയുടെ മകൾ ഖദീജയും ആടുമായി
എത്തിയത് സദസ്യരുടെ കൈയടി നേടി. തുടർന്ന് ബാല്യകാല സഖിയിലെ മജീദും സുഹറയും ൻ
റുപ്പാപ്പയ്ക്കൊരാനേണ്ടാർന്നു എന്ന നോവലിലെ കുഞ്ഞു പാത്തുമ്മയും
മുച്ചീട്ടുകളിക്കാരന്റെ മകളിലെ ഒറ്റ ക്കണ്ണനും വിശ്വവിഖ്യാതമായ മൂക്കനിലെ
മൂക്കനും രംഗത്തെത്തിയത് കാണികൾക്ക് നവ്യാനുഭവമായി.ഹരിനന്ദ് രാജ്, ദേവിക,
സാദിക അഫ്സൽ, ആരതി ദാമോദരൻ, ആദിത്യൻ, അർജുൻ, ദിൽ ന എന്നീ കുട്ടികളാണ്
ദൃശ്യാവിഷ്ക്കാരത്തിൽ അണിനിരന്നത്. അധ്യാപകർ നേതൃത്വം നൽകി.
No comments:
Post a Comment