S .S .L .C പരീക്ഷയില്‍ നയു വര്ഷം തുടര്‍ച്ചയായി 100 ശതമാനം വിജയം കൈവരിച്ചു നാടിന്റെ അഭിമാനമായ ഈ സ്കൂളിലെ കുട്ടികളെയും അധ്യാപകരെയും സ്കൂള്‍ പി.ടി. എ അനുമോദിച്ചു. ജൂണ്‍ നാലിന് ഉച്ചക്ക് 12 മണിക്ക് നടന്ന ചടങ്ങില്‍ പി. ടി. എ. പ്രസിഡന്റ് ശ്രീമതി ബേബി ബാലകൃഷ്ണന്‍ സ്വാഗതം ആശംസിച്ചു. മടിക്കൈ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി എസ് പ്രീത അധ്യക്ഷം വഹിച്ചു.പ്രിന്‍സിപ്പല്‍ ശ്രീമതി കെ.സാവിത്രി റിപ്പോര്‍ട്ട് അവതരിപ്പിച്ചു.ബഹുമാനപ്പെട്ട കാസരാഗോട് എം.പി. ശ്രീ പി.കരുണാകരന്‍ ഉത്ഘാടനവും,ഉപഹാര സമര്‍പ്പണവും നടത്തി.ജില്ലാ,ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പെര്സന്മാരായ ശ്രീമതി കെ.സുജാത ശ്രീമതി പി.സത്യാ ,ശ്രീ.പി.ബാലന്‍ ,ശശീന്ദ്രന്‍ മടിക്കൈ ,ശ്രീ, ഈശ്വരന്‍ മാസ്റ്റെര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.സ്റ്റാഫ് സെക്രെട്ടറി ശ്രീ.കെ.വി.രവീന്ദ്രന്‍ നന്ദി പറഞ്ഞു.ഈ ചടങ്ങില്‍ വെച്ച് LSS USS ,കലോത്സവം,ശാസ്ത്രമേള ഇവയിലെ വിജയികളെയും അനുമോദിച്ചു.
No comments:
Post a Comment