മടിക്കൈ
സെക്കന്റ് ഗവ:
വൊക്കേഷണല്‍
ഹയര്‍ സെക്കന്ററി സ്കൂള്‍
കായിക അദ്ധ്യാപകനായിരുന്ന
സി.ദാമോദരന്‍
മാസ്റ്റര്‍ വേര്‍പിരിഞ്ഞ്
അഞ്ചുവര്‍ഷം തികയുകയാണ്.
കായികമേഖലയുടെ
വ്യത്യസ്ത തലങ്ങളിലേക്ക്
തന്റെ അനുഭവത്തിന്റെ കരുത്ത്
പകര്‍ന്ന് വ്യക്തിമുദ്ര
പതിപ്പിച്ച അദ്ദേഹത്തിന്റെ
ഓര്‍മ്മകള്‍ പുതിയ തലമുറയിലേക്ക്
പകരുന്നതിന്റെ ഭാഗമായി
ജില്ലാതല
സ്പോര്‍ട്സ് ടാലന്റ് ഹണ്ട്
2012
(സ്പോര്‍ട്സ്
ക്വിസ്സ് മത്സരം)
2012 ജൂണ്‍
20 ബുധനാഴ്ച്ച
രാവിലെ 10മണിക്ക്
ഈ വിദ്യാലയത്തില്‍ വെച്ച് നടന്നു.വിവിധ വിദ്യാലയങ്ങളില്‍ നിന്നായി നിരവധി കുട്ടികള്‍ ഇതില്‍ പങ്കെടുത്തു
തുടര്‍ന്നു നടന്ന അനുസ്മരണ യോഗത്തില്‍ പി.ടി .എ പ്രസിഡന്റ് ശ്രീമതി ബേബി ബാലകൃഷ്ണന്‍ അധ്യക്ഷയായിരുന്നു.സ്കൂളിലെ മുന്‍ അധ്യാപകനും,ട്രെയിനിംഗ് കോളേജ് പ്രിന്സിപ്പാളുമായ ശ്രീ മനോജ്കുമാര്‍ മാസ്റ്റെര്‍ അനുസ്മരണ പ്രഭാഷണം നടത്തി.തുടര്‍ന്നു വിവിധ എന്ടോവേമെന്റ്കളുടെ വിതരണം നടന്നു.
No comments:
Post a Comment