രാജ്യത്തിന്റെ അറുപത്തിആറാം സ്വാതന്ത്ര്യദിനം ഞങ്ങളുടെ സ്കൂളില്‍ സമുചിതമായി ആഘോഷിച്ചു.ഇന്ന് രാവിലെ നടന്ന ചടങ്ങില്‍ പി.ടി എ പ്രസിഡന്റ് ശ്രീമതി .ബേബി ബാലകൃഷ്ണന്‍ ദേശീയ പതാക ഉയര്‍ത്തി.തുടര്‍ന്നു പതാക വന്ദനം ,ദേശീയ ഗാനാലാപനം മധുര വിതരണം ഇവ നടന്നു. ഹെട്മിസ്ട്രെസ്സ് ശ്രീമതി.സാവിത്രി. കെ,ശ്രീ.ബാലന്‍ മാസ്റ്റെര്‍ ,പഞ്ചയാത്ത് പ്രസിഡന്റ് ശ്രീമതി പ്രീത ,ശങ്കരന്‍ മാസ്റ്റെര്‍ എന്നിവര്‍ സംസാരിച്ചു.തുടര്‍ന്നു കുട്ടികളുടെ ദേശഭക്തി ഗാനം,പ്രസംഗം ഇവ ഉണ്ടായിരുന്നു.വിവിധ സംഘടനകളുടെയും,ക്ലുബുകളുടെയും പായസ വിതരണം ,വൃക്ഷത്തൈ നടീല്‍ ഇവ ചടങ്ങുകള്‍ക്ക് മാറ്റ് കൂട്ടി.
സ്വാതന്ത്ര്യദിനാഘോഷത്തിന്റെ കൂടുതല്‍ കാഴ്ചകള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
No comments:
Post a Comment