ഗവ:വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ ,മടിക്കൈ II -ന്റെ ഈ ബ്ലോഗിലേക്ക് സ്വാഗതം.

Tuesday, 8 January 2013

പ്രാദേശിക പഠനകേന്ദ്രങ്ങള്‍

കഴിഞ്ഞ നാല് വര്‍ഷമായി ജില്ലയിലാകെ ശ്രദ്ധ നേടിയ ,SSLC വിജയശതമാനത്തില്‍ നൂറുമേനിയുടെ തിളക്കം നല്‍കിയ 'മടിക്കൈ മോഡല്‍ ',പ്രാദേശിക പഠനകേന്ദ്രങ്ങളുടെ ഉത്ഘാടനം ഇന്നലെ (7/1/13) നു വിവിധ സ്ഥലങ്ങളില്‍ നടന്നു.
അടുക്കത്ത്പറമ്പ് 
 പി.ടി.എ പ്രസിഡന്റ്‌ ശ്രീ.സുനില്‍കുമാര്‍ അധ്യക്ഷനായ ചടങ്ങില്‍ ,ഹെട്മിസ്ട്രെസ്സ് ശ്രീമതി സാവിത്രി ടീച്ചര്‍ സ്വാഗതവും ,ശ്രീ. വൈ .രവി.,ശ്രീ. സി.നാരായണന്‍ മാസ്റ്റെര്‍,വാര്‍ഡ്‌ മെമ്പര്‍ സീമ,ശ്രീ. ബാലന്‍ എം ശ്രീ.സി.ഐ ശങ്കരന്‍ ,ശ്രീമതി പ്രേമവല്ലി . പി.,ശ്രീമതി.ഉഷാദേവി  സി.ആര്‍ , ശ്രീമതി.തങ്കമണി. കെ.ശ്രീമതി. രജിത. എന്‍ എന്നിവര്‍ ആശംസകളും അറിയിച്ചു.കാഞ്ഞങ്ങാട് DEO  ശ്രീ. ക.വേലായുധന്‍ പഠനകേന്ദ്രം  ഉത്ഘാടനം ചെയ്തു.
മേക്കാട്ട് 
ശ്രീ. കെ രാജന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ വായനശാലാ പ്രസിഡന്റ്‌ ശ്രീ.പി. ബാലന്‍.അധ്യക്ഷനായിരുന്നു.പ്രൊ.യു. ശശിമേനോന്‍ (IHRD  മോഡല്‍ കോളേജ് )ഉത്ഘാടനം ചെയ്ത ചടങ്ങില്‍ DEO  വേലായുധന്‍ മാസ്റ്റെര്‍,ശ്രീ ഈശ്വരന്‍ നമ്പൂതിരി,വേണ്ടെങ്ങാനം ഗംഗാധരന്‍ ,ശ്രീ ബാലകൃഷ്ണ പണിക്കര്‍,എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.MPTA  പ്രസിഡന്റ്‌ ശ്രീമതി പത് മിനി ,ശ്രീമതി വിലാസിനി. വി.കെ.,തങ്കമണി.കെ ,സരോജിനി. പി.വി ,ലേഖ. കെ.കെ. എന്നിവര്‍ പങ്കെടുത്തു .
ചാളക്കടവ് 
MPTA  മെമ്പര്‍ ശ്രീമതി സരോജിനി സ്വാഗതം പറഞ്ഞ ചടങ്ങില്‍ പി.ടി.എ.പ്രസിഡന്റ്‌ ശ്രീ.സുനില്‍കുമാര്‍ കെ.അധ്യക്ഷനായിരുന്നു.DEO  ഉത്ഘാടനം ചെയ്തു.ഈശ്വരന്‍ മാസ്റ്റെര്‍ ആശംസയും,ശ്രീമതി പ്രസന്ന നന്ദിയും പറഞ്ഞു.
എരിക്കുളം 
പഠന കേന്ദ്രം കണ്‍വിനര്‍ ശ്രീ മോഹനന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ പി.ടി.എ പ്രസിഡന്റ്‌ ശ്രീ സുനില്‍കുമാര്‍ അധ്യക്ഷനായിരുന്നു.DEO  ഉത്ഘാടനം നിര്‍വഹിച്ചു.ശ്രീ.സതീശന്‍ മാസ്റ്റെര്‍ വിശദീകരണം നല്‍കി.വാര്‍ഡ്‌ മെമ്പര്‍ കൃഷ്ണന്‍,ശ്രീ.ഗംഗാധരന്‍ ,ശ്രീ. ചിണ്ടന്‍,ശ്രീമതി ഫിലോമിന (എരിക്കുളം GUPS ) എന്നിവര്‍ ആശംസകള്‍ പറഞ്ഞു.ശ്രീ. രാജന്‍ മാസ്റ്റെര്‍  നന്ദിയും പറഞ്ഞു.
മലപ്പചെരി  
ശ്രീ രാജന്‍ (PTA പ്രസിഡന്റ്‌ മലപ്പെചെരി സ്കൂള്‍  )സ്വാഗതം പറഞ്ഞു.ശ്രീ. പി. വിജയന്‍ അധ്യക്ഷനായിരുന്നു.വാര്‍ഡ്‌ മെമ്പര്‍ ശ്രീ.ബാലകൃഷ്ണന്‍ ഉത്ഘാടനം ചെയ്തു.ശ്രീ. സതീശന്‍ മാസ്റ്റെര്‍ വിശദീകരണം നടത്തി.ശ്രീമതി ഡെയിസി ചാക്കോ നന്ദി പറഞ്ഞു.
കഞ്ഞിരപോയില്‍  
ശ്രീ.പി.ആര്‍  ബാലകൃഷ്ണന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ പി. ടി. എ മെമ്പര്‍ ശ്രീ. എം. വി. കുഞ്ഞികൃഷ്ണന്‍ അധ്യക്ഷം വഹിച്ചു.വാര്‍ഡ്‌ മെമ്പര്‍ ശ്രീമതി.കമലം ഉത്ഘാടനം നിര്‍വഹിച്ചു.ശ്രീ. സതീസന്‍ മാസ്റ്റെര്‍ വിശദീകരണം നടത്തി.ശ്രീ.നാരായണന്‍. കെ എ നന്ദി പറഞ്ഞു.
അരയി 
ശ്രീമതി.ഉഷാദേവി കെ. സ്വാഗതം പറഞ്ഞു.അരയി സ്കൂള്‍ പി.ടി.എ പ്രസിഡന്റ്‌ ശ്രീ.രാജന്‍ അധ്യക്ഷനായിരുന്നു.ശ്രീ.ശശീന്ദ്രന്‍ മടികൈ ഉത്ഘാടനകര്‍മ്മം നിര്‍വഹിച്ചു.പ്രവര്‍ത്തന വിശദീകരണം ശ്രീ. കെ. വി. രവീന്ദ്രന്‍ മാസ്റ്റര്‍.അരയി സ്കൂള്‍ HM ,ശ്രീ.ഗംഗാധരന്‍ മാസ്റ്റെര്‍,SMC ചെയര്‍മാന്‍ ശ്രീ. രാമചന്ദ്രന്‍ ,എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.ശ്രീ. കെ. സി. മോഹനന്‍ നന്ദി പറഞ്ഞു.
കാലിചാംപോതി 
ശ്രീമതി ഉഷാദേവി.കെ സ്വാഗതം പറഞ്ഞ ചടങ്ങില്‍ വായനശാലാ പ്രസിഡന്റ്‌ ശ്രീ. കൃഷ്ണന്‍ അധ്യക്ഷനായിരുന്നു.ശ്രീ. ജി വി. കുട്ട്യന്‍ മാസ്റ്റെര്‍ ഉത്ഘാടനം നിര്‍വഹിച്ചു.ശ്രീ. കെ. വി. രവീന്ദ്രന്‍ മാസ്റ്റെര്‍ വിശദീകരണം നടത്തി .ശ്രീ. കാജിറക്കല്‍ കുഞ്ഞിരാമന്‍,ശ്രീ. മുരളി,വാര്‍ഡ്‌ മെമ്പര്‍ നളിനി,ശ്രീ. കെ. കുഞ്ഞിക്കണ്ണന്‍ ,ശ്രീ. രാഘവന്‍ ,എന്നിവര്‍ ആശംസകള്‍ അറിയിച്ചു.ശ്രീ. രാജന്‍ നന്ദി പറഞ്ഞു.ശ്രീ. രവീന്ദ്രന്‍ കെ.,ശ്രീ. സെബാസ്റ്യന്‍ മാത്യു ,ശ്രീ.സുഗതന്‍. കെ.,ശ്രീമതി.ലീല. ടി. ശ്രീമതി.രതി ടി.സി.എന്നിവര്‍ പങ്കെടുത്തു .


No comments:

Post a Comment