കേരളപ്പിറവി ദിനമായ ഇന്ന് ഞങ്ങളുടെ സ്കൂളില്‍ വിവിധ പരിപാടികളോടെ ശ്രേഷ്ഠഭാഷാദിനമായി ആചരിച്ചു.രാവിലെ നടന്ന അസെംബ്ളിയില്‍ ഹെട്മാസ്റ്റര്‍ ശ്രീ രാജഗോപാലന്‍ എം. കെ.,രാജന്‍ മാസ്റ്റര്‍,ശന്കെരന്‍ മാസ്റ്റര്‍ എന്നിവര്‍ ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു.സ്കൂള്‍ ലീഡര്‍ ജിഷ്ണ പ്രതിഞ്ജ ചൊല്ലിക്കൊടുത്തു.കട്ടികള്‍ പുസ്തകങ്ങള്‍ സംഭാവന നല്‍കി.തുടര്‍ന്ന് നടന്ന "1000 നല്ല വാക്ക് എഴുതുക" എന്ന പരിപാടി പി.ടി.എ പ്രസിഡന്‍ഡ് ശ്രീ സുനില്‍കുമാര്‍ ഉത്ഘാടനം ചെയ്തു.പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് താഹിറ ടീച്ചര്‍,എസ് എം സി. ചെയര്‍മാന്‍ ശ്രീ രാമചന്ദ്രന്‍,ഹെട്മാസ്റ്റര്‍,അധ്യാപകര്‍,കുട്ടികള്‍ എന്നിവര്‍ വലിയ ക്യാന്‍വാസില്‍ ആവേശത്തോടെ നല്ല വാക്കുകള്‍ എഴുതി.
No comments:
Post a Comment