ഗവ:വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ ,മടിക്കൈ II -ന്റെ ഈ ബ്ലോഗിലേക്ക് സ്വാഗതം.

Monday, 12 December 2016

Hellow English







ഹലോ ഇംഗ്ലിഷ് ആരംഭിച്ചു
പൊതു വിദ്യാലയങ്ങളിൽ ഇംഗ്ലീഷ് ഭാഷാജ്ഞാനം കൈവരിക്കുന്നതിനായി പ്രൈമറി ക്ലാസ്സുകളിൽ ‘ ഹലോ ഇംഗ്ലീഷ്' ആരംഭിച്ചു.
മടിക്കൈ സെക്കന്റ് വിഎച്ച്എസ്എസിൽ ആരംഭിച്ച പദ്ധതി പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ശ്രീ അബ്ദുൾ റഹ്മാൻ ഉദ്ഘാ ട നം ചെയ്തു പഞ്ചായത്തംഗം ശ്രീ.ടി.ശശി അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡണ്ട് പി.സുരേശൻ, എസ്.എം.സി.ചെയർമാൻ വി.സേതു, ടി.വി .സിന്ധു എന്നിവർ ആശംസകൾ നേർന്നു. സീനിയർ അസിസ്റ്റന്റ് എം.വത്സല സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കെ.വി.കൃഷ്ണൻ നന്ദിയും പറഞ്ഞു.
ഒന്നു മുതൽ നാല് വരെ ക്ലാസ്സിലെ കുട്ടികൾ ഇംഗ്ലീഷ് പ്രസംഗവും, പാട്ടും. കഥയും സ്കിറ്റും അവതരിപ്പിച്ചത് ശ്രദ്ധേയമായി. അധ്യാപികമാരായ ഇ.ഗംഗാദേവി,കെ.കെ.ലേഖ ,എൻ.രജിത, ടി.കെ.രാധിക, കെ.ഗിരിജകുമാരി, സീനത്ത് എന്നിവരാണ് കുട്ടികൾക്ക് പരിശീലനം നൽകിയത്.




No comments:

Post a Comment