ഗവ:വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ ,മടിക്കൈ II -ന്റെ ഈ ബ്ലോഗിലേക്ക് സ്വാഗതം.

Thursday, 26 January 2017

പൊതുവിദ്യാഭ്യാസ സംരക്ഷണ യഞ്ജം-2017














പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ഫലപ്രദമായി നടപ്പാക്കുന്നതിന്‍െറ ഭാഗമായി 13-01-17 ന് എസ് എം സി,പി ടി എ യോഗവും17-01-17 ന് പൂര്‍വ്വ വിദ്യാര്‍ത്ഥി യോഗവും ചേര്‍ന്നു.തുടര്‍ന്ന് 20-01-17 ന് പഞ്ചായത്ത് തല മീററിംഗ് വിളിച്ച് ചേര്‍ത്തു.സ്കൂള്‍ പ്രവേശന കവാടത്തില്‍ ബാനര്‍ പ്രദര്‍ശിപ്പിക്കുകയും സമീപ പ്രദേശങ്ങളില്‍ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തു. സ്കൂള്‍ അസംബ്ളിയില്‍ ബോധവത്കണം നടത്തുകയും ചെയ്തു.
27-1-17 ന് വെളളിയാഴ്ച 10 മണിക്ക് തുടങ്ങിയ അസംബ്ളിയില്‍ പൊതു വിദ്യാഭ്യാസ സംരക്ഷണത്തിന്‍െറ ഭാഗമായി സ്കൂളില്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പാക്കുന്നതു സംബന്ധിച്ച മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍നല്‍കിയതിന് ശേഷം ഇന്ന് മുതന്‍ നമ്മുടെ വിദ്യാലയത്തില്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ പ്രാബല്യത്തില്‍ വന്നതായി ഹെഡ്‌മിസ്ട്രസ്സ് ബാലാമണി ടീച്ചര്‍ പ്രഖ്യാപനം നടത്തി.തദവസരത്തില്‍ സീനിയര്‍ അസിസ്ററന്‍റ് ശ്രീമതി എം വത്സല ടീച്ചര്‍ ഗ്രീന്‍ പ്രോട്ടോക്കോളിനെ കുറിച്ച് വിശദമായി സംസാരിച്ചു.
രക്ഷിതാക്കളും പൂര്‍വ്വ വിദ്യാര്‍ത്ഥികളും നാട്ടുകാരുമടക്കം നാനൂറില്‍പ്പരം പേര്‍ പൊതു വിദ്യാലയ സംരക്ഷണ പ്രതിജ്ഞ എടുത്തു.
മടിക്കൈ പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീ സി പ്രഭാകരന്‍ ,വാര്‍ഡ് മെമ്പര്‍ വി.ശശി,പി.ടി.എ പ്രസിഡന്‍റ് സുരേശന്‍ പി,എസ്.എം.സി ചെയര്‍മാന്‍ വി സേതു,ഹെഡ്‌മിസ്ട്രസ്സ് ബാലാമണി ടീച്ചര്‍ തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.കുട്ടികളും അധ്യാപകരും ഈ സമയത്ത് പഠന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു.പരിപാടി വിജയിപ്പിക്കുവാന്‍ നാട്ടുകാരുടെ നല്ല സഹകരണം ഉണ്ടായിരുന്നു.

No comments:

Post a Comment