ഇന്ന് സ്കൂളിൽ, ഈ വർഷത്തെ പ്രവേശനോത്സവം;മടിക്കൈ പഞ്ചായത്ത് പ്രസിഡണ്ട് സി.പ്രഭാകരൻ ഉത്ഘാടനം ചെയ്തു.വാർഡ് മെമ്പർ ശ്രീ ടി.ശശിയുടെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ ശ്രീശശീന്ദ്രൻ മടിക്കൈ പഠനോപകരണങ്ങൾ വിതരണം ചെയ്തു.സീമ എം, പി.. ബാലൻ, കെ.സുരേശൻ, വി.സേതു, എം.വത്സല ടീച്ചർ എന്നിവർ സംസാരിച്ചു.വിവിധ ക്ലബുകൾ കുട്ടികൾക്ക് ബാഗും, കുടയും സമ്മാനിച്ചു. നന്മ ക്ലബ് ബാല പ്രസിദ്ധീകരണങ്ങൾ വിതരണം ചെയ്തു .ഗ്രീൻ എർത്ത് ജില്ലാ സമിതിയുടെ നേതൃത്വത്തിൽ ഒന്നാ. ക്ലാസിലെ കുട്ടികൾ അവരുടെ പ്രര് മരം, സ്കൂൾ വളപ്പിൽ നട്ടു.എച്ച്എം ബാലാമണി ടീച്ചർ സ്വാഗതവും, സ്റ്റാഫ് സെക്രട്ടറി ക്യഷ്ണൻ മാസ്റ്റർ നന്ദിയും പറഞ്ഞു .തുടർന്ന് പായസവിതരണം നടന്നു.





















No comments:
Post a Comment