പത്താം
തരം കുട്ടികളുടെ രക്ഷിതാക്കള്‍ക്കായി
ഒക്ടോബര്‍ 10
ന്
ഉച്ചയ്ക്ക് 2
മണിക്ക്
മോട്ടിവേഷന്‍ ക്ലാസ്സ് നടത്തി.
57 രക്ഷിതാക്കള്‍
പങ്കെടുത്ത ക്ലാസ്സ് വളരെയധികം
ഫലപ്രദമായിരുന്നു.
തന്റെ
കുട്ടിയുടെ പഠനകാര്യങ്ങളില്‍
താന്‍ എത്രത്തോളം ശ്രദ്ധാലുവാണെന്ന്
സ്വയം വിശകലനം ചെയ്യാന്‍
രക്ഷിതാക്കളെ പ്രേരിപ്പിക്കുന്നതായിരുന്നു
ക്ലാസ്സ്.
അദ്ധ്യാപകരെപ്പോലെ
തന്നെ തങ്ങള്‍ക്കും കുട്ടിയുടെ
പഠനകാര്യത്തില്‍ ഒട്ടനവധി
ചുമതലകള്‍ നിറവേറ്റാനുണ്ടെന്ന
തിരിച്ചറിവ് രക്ഷിതാക്കളെ
ഒട്ടൊന്നുമല്ല ചിന്തിപ്പിച്ചത്.
മകന്റെ
അച്ഛന്‍ എന്ന സിനിമയിലെ
അച്ഛനെക്കാള്‍ സുകേഷ് കുട്ടന്റെ
അമ്മയാകാന്‍ തന്നെയാണ്
എല്ലാവരും ആഗ്രഹിച്ചത്.
കുട്ടിയുടെ
പഠനത്തിനുവേണ്ടി ഓരോ രക്ഷിതാവും
ഒരുക്കുന്ന ഗാര്‍ഹികസാഹചര്യങ്ങള്‍
പര്യാപ്തമാണോ,
എന്തെല്ലാം
അപര്യാപ്തതകളുണ്ട്,
ഇവ
എങ്ങനെ പരിഹരിക്കാം എന്നീ
കാര്യങ്ങളെ കുറിച്ച് വിശദമായ
ചര്‍ച്ച നടന്നു.
തന്റെ
കുട്ടിക്ക് ഈ വരുന്ന എസ് എസ്
എല്‍ സി പരീക്ഷയില്‍ മികച്ച
വിജയം നേടുന്നതിനായി നാളെ
മുതല്‍ എന്തെല്ലാം കാര്യങ്ങള്‍
ചെയ്യേണ്ടതുണ്ട് എന്ന്
രേഖപ്പെടുത്തിയെടുത്തതിനുശേഷം
ദേശീയഗാനത്തോടുകൂടി ക്ലാസ്സ്
അവസാനിച്ചു.
ബഹുമാനപ്പെട്ട
ഹെഡ്മാസ്റ്റര്‍ ഉദ്ഘാടനം
ചെയ്ത ക്ലാസ്സ് സ്കൂളിലെ
അദ്ധ്യാപകരായ സതീശന്‍ പറ്റുവ,
കെ.
രവീന്ദ്രന്‍
, വി.കെ.വിലാസിനി
എന്നിവരാണ് കൈകാര്യം ചെയ്തത്.
No comments:
Post a Comment