Friday, 27 July 2012
Wednesday, 25 July 2012
ഗണിത ലൈബ്രറി
സ്കൂള്‍ ഗണിത ക്ലബ്ബിന്റെ (യു .പി.വിഭാഗം )ആഭിമുഖ്യത്തില്‍ ഇന്ന് ഗണിത ലൈബ്രറിയുടെ ഉത്ഘാടനം നടന്നു.കുട്ടികള്‍ക്ക് പുസ്തകങ്ങള്‍ വിതരണം ചെയ്തുകൊണ്ട് പ്രിന്‍സിപ്പല്‍ ശ്രീമതി.സാവിത്രി ടീച്ചര്‍ ഉത്ഘാടനകര്‍മ്മം നിര്‍വഹിച്ചു.ചടങ്ങില്‍ ഉഷ ടീച്ചര്‍,നാരായണന്‍ മാസ്റ്റെര്‍,സെബാസ്റ്റ്യന്‍ മാസ്റ്റെര്‍ എന്നിവര്‍ പങ്കെടുത്തു.
Saturday, 21 July 2012
ചാന്ദ്രദിനം
സ്കൂള്‍ സയന്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഇന്ന് ചാന്ദ്രദിനം സമുചിതമായി ആചരിച്ചു.എല്ലാ ക്ലാസുകളിലും കുട്ടികള്‍ ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പ്രഭാഷണം നടത്തി. ചിത്ര പ്രദര്‍ശനം ,വീഡിയോ പ്രദര്‍ശനം എന്നിവ നടന്നു.തുടര്‍ന്നു കുട്ടികള്‍ക്കായി ചാന്ദ്രദിന ക്വിസ് നടത്തി.
Wednesday, 11 July 2012
ഡ്രൈ ഡേ ,ജനസംഖ്യാദിനം
സ്കൂളില്‍ ഇന്ന് ജനസംഖ്യാദിനം,ആരോഗ്യ വകുപ്പിന്റെ ആഭിമുക്യത്തിലുള്ള ഡ്രൈ ഡേ എന്നിവ ആചരിച്ചു.രാവിലെ നടന്ന അസ്സെംബ്ലിയില്‍ ജനസംഖ്യദിനതെക്കുരിച്ചു ശ്രീ ഈശ്വരന്‍ മാസ്റ്റെര്‍,ശ്രീ രാജന്‍ മാസ്റ്റെര്‍ എന്നിവര്‍ സംസാരിച്ചു.ഡ്രൈ ഡേയുടെ ഭാഗമായി കുട്ടികള്‍ സ്കൂളും ,പരിസരവും ,ശുചിയാക്കി.
Thursday, 5 July 2012
ബഷീര്‍ അനുസ്മരണം
വൈക്കം മുഹമ്മദ് ബഷീറിന്റെ പതിനെട്ടാം ചരമ വാര്‍ഷികം ഇന്ന് ഞങ്ങളുടെ സ്കൂളില്‍ നടന്നു..രാവിലെ നടന്ന അസ്സെംബ്ലിയില്‍ സീനിയര്‍ അസിസ്റ്റന്റ് ശ്രീ രാജന്‍ മാസ്റ്റെരും ,വിദ്യാരംഗം കണ്വിനരായ ശ്രീ ശങ്കരന്‍ മാസ്റെരും വൈക്കം മുഹമ്മദ് ബഷീറിന്റെ സാഹിത്യ സംഭാവനകളെ അനുസ്മരിച്ചു സംസാരിച്ചു.വിധ്യാര്ധികള്‍ ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ സംഭാവന ചെയിതു..
അഭിമുഖം
ജി.വി .എച് .എസ്..എസ്..മടിക്കൈയിലെ എഴാം ക്ലാസ്സിലെ കുട്ടികള്‍ ഇന്നലെ ,(4/7/12)സാമൂഹ്യ ശാസ്ത്ര പഠന ഭാഗമായി സ്കൂളും പരിസരവും ഉള്‍പ്പെട്ട സ്ഥലത്തിന്റെ ജന്മിയായിരുന്ന മേക്കാട്ടില്ലത്തെ അംഗം ആയ ശ്രീ.കേശവ പട്ടെരിയുമായി അഭിമുഖം നടത്തി.ജന്മി കുടിയാന്‍ വ്യവസ്ഥകളെകുറിച്ചുള്ള സംശയങ്ങള്‍ക്ക് വിശദീകരണം നല്‍കി..പഴയകാല പാട്ടം,,കാണം ,കുഴിക്കാണം ഇവ വിശദീകരിച്ചു..യോഗത്തില്‍ പ്രിന്‍സിപ്പല്‍ ശ്രീമതി സാവിത്രി ടീച്ചര്‍ ,ശ്രീ .നാരായണന്‍ മാസ്റ്റെര്‍,,ഡെയിസി ടീച്ചര്‍ സുഗതന്‍ മാസ്റ്റെര്‍ ,മൈഥിലി ടീച്ചര്‍ ,ശ്രീ ശങ്കരന്‍ മാസ്റെര്‍ എന്നിവര്‍ പങ്കെടുത്തു .
Subscribe to:
Posts (Atom)