ഗവ:വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ ,മടിക്കൈ II -ന്റെ ഈ ബ്ലോഗിലേക്ക് സ്വാഗതം.

Friday, 24 August 2012

ഓണാഘോഷം




ഞങ്ങളുടെ സ്കൂളില്‍ ഇന്ന് വിപുലമായ രീതിയില്‍ ഓണത്തോടനുബന്ധിച്ചുള്ള ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു.ഓണപ്പൂക്കള മത്സരം ,വടം വലി മത്സരം എന്നിവയില്‍ കുട്ടികള്‍ ആവേശത്തോടെ പങ്കെടുത്തു.കുട്ടികളുടെയും ,അധ്യാപകരുടെയും,കുപ്പിയില്‍ വെള്ളം നിറക്കല്‍,ഓണപ്പാട്ട് മത്സരം എന്നിവ ചടങ്ങുകള്‍ക്ക് മാറ്റ് കൂട്ടി.തുടര്‍ന്നു സമ്മാനവിതരണം നടന്നു.ഉച്ചക്ക് വിഭവസമൃദ്ധമായ ഓണസദ്യയും ഉണ്ടായിരുന്നു. .ഓണപ്പൂക്കള മത്സരത്തില്‍ 10 ബി ക്ലാസ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഓണാഘോഷങ്ങളുടെ കൂടുതല്‍ കാഴ്ചകള്‍ക്കായി  ഇവിടെ ക്ലിക്ക് ചെയ്യുക.

Wednesday, 15 August 2012

സ്വാതന്ത്ര്യദിനാഘോഷം


രാജ്യത്തിന്റെ അറുപത്തിആറാം സ്വാതന്ത്ര്യദിനം ഞങ്ങളുടെ സ്കൂളില്‍ സമുചിതമായി ആഘോഷിച്ചു.ഇന്ന് രാവിലെ നടന്ന ചടങ്ങില്‍ പി.ടി എ പ്രസിഡന്റ്‌ ശ്രീമതി .ബേബി ബാലകൃഷ്ണന്‍ ദേശീയ പതാക ഉയര്‍ത്തി.തുടര്‍ന്നു പതാക വന്ദനം ,ദേശീയ ഗാനാലാപനം മധുര വിതരണം  ഇവ നടന്നു. ഹെട്മിസ്ട്രെസ്സ് ശ്രീമതി.സാവിത്രി. കെ,ശ്രീ.ബാലന്‍ മാസ്റ്റെര്‍ ,പഞ്ചയാത്ത് പ്രസിഡന്റ്‌ ശ്രീമതി പ്രീത ,ശങ്കരന്‍ മാസ്റ്റെര്‍ എന്നിവര്‍ സംസാരിച്ചു.തുടര്‍ന്നു കുട്ടികളുടെ ദേശഭക്തി ഗാനം,പ്രസംഗം ഇവ ഉണ്ടായിരുന്നു.വിവിധ സംഘടനകളുടെയും,ക്ലുബുകളുടെയും പായസ വിതരണം ,വൃക്ഷത്തൈ  നടീല്‍ ഇവ ചടങ്ങുകള്‍ക്ക്  മാറ്റ് കൂട്ടി.
സ്വാതന്ത്ര്യദിനാഘോഷത്തിന്റെ കൂടുതല്‍ കാഴ്ചകള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക 

Monday, 6 August 2012

ഹിരോഷിമ ദിനം










ഇന്ന് സ്കൂളില്‍ ഹിരോഷിമ ദിനം വിവിധ പരിപാടികളോടെ ആചരിച്ചു . സ്കൂള്‍ അസ്സെംബ്ലിയില്‍ ദിനത്തെക്കുറിച്ച് പ്രിന്‍സിപ്പല്‍ ശ്രീമതി സാവിത്രി കെ ,സീനിയര്‍ അസിസ്റ്റന്റ്‌ രാജന്‍ മാസ്റ്റെര്‍ എന്നിവര്‍ സംസാരിച്ചു .തുടര്‍ന്നു വിപുലമായ യുദ്ധ വിരുദ്ധ റാലി സംഘടിപ്പിച്ചു .