ഗവ:വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ ,മടിക്കൈ II -ന്റെ ഈ ബ്ലോഗിലേക്ക് സ്വാഗതം.

Tuesday, 25 September 2012

പച്ചക്കറി വിത്തുവിതരണം



സംസ്ഥാന കൃഷി വകുപ്പ്,സ്കൂള്‍ കുട്ടികള്‍ക്കായി നല്‍കുന്ന പച്ചക്കറി വിത്തുകളുടെ വിതരണം ,നല്ലപാഠം ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഇന്ന് നടന്നു.രാവിലെ നടന്ന അസ്സെംബ്ലിയില്‍ മടിക്കൈ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീമതി എസ് .പ്രീത പരിപാടി ഉത്ഘാടനം ചെയ്തു.

Monday, 17 September 2012

പി ടി എ ജനറല്‍ബോഡി




ഞങ്ങളുടെ സ്കൂളിലെ 2012-13 വര്‍ഷത്തേക്കുള്ള ഭരണസമിതിയെ തെരഞ്ഞെടുക്കുന്നതിനുള്ള  പി ടി എ ജനറല്‍ബോഡി യോഗം ഇന്ന് നടന്നു.നിലവിലുള്ള പ്രസിഡന്റ്‌ ശ്രീമതി ബേബി ബാലകൃഷ്ണന്‍ അധ്യക്ഷം വഹിച്ചു.ചടങ്ങില്‍ ഹെട്മിസ്ട്രെസ്സ് ,പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ,സീനിയര്‍ അസ്സിസ്റെന്റ്റ് ,സ്റ്റാഫ്‌ സെക്രട്ടറി എന്നിവര്‍ സംസാരിച്ചു.ഹെട്മിസ്ട്രെസ്സ് ശ്രീമതി സാവിത്രി കെ റിപ്പോര്‍ട്ട്‌ അവതരിപ്പിച്ചു.സീനിയര്‍ അസിസ്റ്റന്റ്‌ ശ്രീ.രാജന്‍ പി.വി,വരവ് ചെലവു കണക്ക് അവതരിപ്പിച്ചു.തുടര്‍ന്നു നടപ്പ് വര്‍ഷത്തേക്കുള്ള ഭരണ സമിതിയെ തെരഞ്ഞെടുത്തു.പ്രസിഡന്റ്‌ ആയി ശ്രീ.സുനില്‍കുമാറിനെയും,വൈസ് പ്രസിഡന്റ്‌ ആയി ശ്രീ.രവി .വൈ -യും തെരഞ്ഞെടുത്തു.SMC ചെയര്‍മാന്‍ ആയി ശ്രീ.രാമചന്ദ്രന്‍ വി. തെരഞ്ഞെടുക്കപ്പെട്ടു.

IT ക്വിസ്

IT  ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നടന്ന it ക്വിസ് മത്സരത്തില്‍ 9 c ലെ കിരണ്‍ ബാലകൃഷ്ണന്‍ ഒന്നാം സ്ഥാനം നേടി.രണ്ടാം സ്ഥാനം 10 B ലെ നിര്‍മല്‍ പി. ഭാസ്കരന് ലഭിച്ചു.

Wednesday, 5 September 2012

ഗണിതക്വിസ്

ഇന്ന് ഗണിത ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുക്യത്തില്‍ നടന്ന ഗണിതശാസ്ത്ര ക്വിസില്‍ പത്താം ക്ലാസ്സ്‌ വിധ്യാര്ധികളായ സുദേവ്,പ്രവീണ എന്നിവര്‍ യഥാക്രമം ഒന്നും ,രണ്ടും സ്ഥാനങ്ങള്‍ നേടി.