ഹൈസ്കൂള്‍ ക്ളാസ്സുകളിലെ പഠനത്തില്‍ പിന്നാക്കക്കാരായ കുട്ടികളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനായി ഞങ്ങളുടെ സ്കൂളിലെ അധ്യാപകര്‍ പി.ടി .എ യുടെ സഹകരണത്തോടെ ആവിഷ്കരിച്ച പദ്ധതിയാണ് CLAP ഇതിനായി സ്കൂളിലെ മുന്‍ അധ്യാപകരായ ശ്രീ ഗംഗാധരന്‍ മാസ്ററര്‍, ശ്രീ കുഞ്ഞിരാമന്‍ മാസ്ററര്‍ ,ശ്രീ നാരായണന്‍ മാസ്ററര്‍ എന്നിവരുടെ സേവനം പ്രയോജനപ്പെടുത്തുന്നു.
Wednesday, 31 July 2013
CLAP-പ്രോഗ്രാം
ഹൈസ്കൂള്‍ ക്ളാസ്സുകളിലെ പഠനത്തില്‍ പിന്നാക്കക്കാരായ കുട്ടികളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനായി ഞങ്ങളുടെ സ്കൂളിലെ അധ്യാപകര്‍ പി.ടി .എ യുടെ സഹകരണത്തോടെ ആവിഷ്കരിച്ച പദ്ധതിയാണ് CLAP ഇതിനായി സ്കൂളിലെ മുന്‍ അധ്യാപകരായ ശ്രീ ഗംഗാധരന്‍ മാസ്ററര്‍, ശ്രീ കുഞ്ഞിരാമന്‍ മാസ്ററര്‍ ,ശ്രീ നാരായണന്‍ മാസ്ററര്‍ എന്നിവരുടെ സേവനം പ്രയോജനപ്പെടുത്തുന്നു.
Monday, 29 July 2013
ക്ലബുകളുടെ ഉത്ഘാടനം
ഞങ്ങളുടെ സ്കൂളിലെ വിവിധ ക്ലബുകളുടെ ഉത്ഘാടനം 26-7-2013 വെള്ളിയാഴ്ച നടന്നു.സ്കൂള്‍ ഹാളില്‍ നടന്ന ചടങ്ങില്‍ ശ്രി സതീശന്‍ മാസ്ററര്‍ സ്വാഗതം പറഞ്ഞു.പി.ടി.എ പ്രസിഡണ്ട് ശ്രീ സുനില്‍കുമാര്‍ അധ്യക്ഷം വഹിച്ചു.പ്രസിദ്ധ പരിസ്ഥിതി പ്രവര്‍ത്തകന്‍ ശ്രി കൂക്കാനം സുരേന്ദ്രന്‍, പൂത്തക്കാല്‍ സ്കൂളിലെ ശ്രീ രമേശന്‍ മാസ്ററര്‍ എന്നിവര്‍ ചേര്‍ന്ന് ഉത്ഘാടനം നിര്‍വഹിച്ചു.SMC ചെയര്‍മാന്‍ ശ്രീ രാമചന്ദ്രന്‍,പ്രേമവല്ലി ടീച്ചര്‍ ,ശ്രീ രാജന്‍ മാസ്ററര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.ശ്രീ ശങ്കരന്‍ മാസ്ററര്‍ നന്ദി രേഖപ്പെടുത്തി.
Thursday, 25 July 2013
Wednesday, 3 July 2013
വിദ്യാരംഗം കലാസാഹിത്യ വേദി
വിദ്യാരംഗം കലാസഹിത്യ വേദിയുടെ ഈ വര്‍ഷത്തെ പ്രവര്‍ത്തനോത്ഘാടനം ശ്രീ.പപ്പന്‍ ചെറുതാഴം നിര്‍വഹിച്ചു.സ്കൂള്‍ ഹാളില്‍ നടന്ന ചടങ്ങില്‍ ഹെട്മിസ്ട്രസ് ശ്രീമതി സാവിത്രി .കെ അധ്യക്ഷത വഹിച്ചു.ശ്രീമതി പ്രേമവല്ലി ടീച്ചര്‍ സ്വാഗതം പറഞ്ഞു.smc ചെയര്‍മാന്‍ ശ്രി രാമചന്ദ്രന്‍,ശ്രി ശങ്കരന്‍ മാസ്റ്റര്‍,ശ്രി സതീശന്‍ മാസ്റ്റര്‍,എന്നിവര്‍ സംസാരിച്ചു.കുമാരി സൂര്യ നന്ദി പറഞ്ഞു.തുടര്‍ന്ന് കുട്ടികളുടെ കലാപരിപാടികള്‍ നടന്നു.
Subscribe to:
Posts (Atom)