Friday, 19 August 2016
Wednesday, 17 August 2016
കർഷകദിനം - 2016
ഇന്ന് ചിങ്ങം ഒന്ന് .കർഷക ദിനമായ ഇന്ന് സ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.രാവിലെ നടന്ന അസംബ്ലിയിൽ കുട്ടികൾ പ്രതിഞ്ജ എടുത്തു. ഹെട്മിസ്ട്രസ് ബാലാമണി ടീച്ചർ, ഗണേശൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.ഉച്ചയ്ക്ക് ശേഷം നടന്ന ചടങ്ങിൽ പ്രമുഖ കർഷകനായ ശ്രീ.കാഞ്ഞിരക്കാൽ കുഞ്ഞിരാമൻ അവർകളെ ആദരിച്ചു.തുടർന്ന് തന്റെ കാർഷിക അനുഭവങ്ങൾ ശ്രീകുഞ്ഞിരാമൻ വിവരിച്ചു.
Sunday, 14 August 2016
ഭാരതത്തിന്റെ എഴുപതാം സ്വാതന്ത്ര്യ ദിനം വിവിധ പരിപാടികളോടെ ഇന്ന് ആചരിച്ചു. ഹെട്മിസ്ട്രസ് ബാലാമണി ടീച്ചർ പതാക ഉയർത്തി. വിവിധ മത്സരങ്ങളിൽ വിജയിച്ചവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. തുടർന്ന് കുട്ടികളുടെ മാസ്സ്ഡ്രിൽ നടന്നു. എൽ.പി. മുതൽ വിഎച്ച്എസ് സി വരെയുള്ള കുട്ടികളുടെ ദേശഭക്തിഗാനവും, പ്രസംഗങ്ങളും നടന്നു . ചടങ്ങുകൾക്ക് ശേഷം പായസവിതരണം ഉണ്ടായിരിന്നു.
Saturday, 13 August 2016
Friday, 12 August 2016
Thursday, 11 August 2016
ആശംസകൾ - RIO - 2016
റിയാക്ഷ
ബ്രസീലിലെ റിയോയിൽ നടക്കുന്ന ഒളിമ്പിക്സിസിൽ പങ്കെടുക്കുന്ന ഇന്ത്യൻ കായിക താരങ്ങൾക്ക് ആശംസകൾ നേർന്നു കൊണ്ട് ഇന്ന് സ്കൂളിൽ കൂട്ട ഓട്ടവും ,കുട്ടികളുടെ ഡിസ്പ്ലേപ്ലേയും നടന്നു. കൂട്ട ഓട്ടം ഹെട്മിസ്ട്രസ് ശ്രീമതി ബാലാമണി .എ ഫ്ലാഗ് ഓഫ് ചെയ്തു. കുട്ടികൾ ഒളിമ്പിക്സിന്റെ അഞ്ച് വളയങ്ങൾ തീർത്ത് ഗ്രൗണ്ടിൽ അണിനിരന്നു -
Friday, 5 August 2016
ഹിരോഷിമ ദിനം - 2016
ഈ വർഷത്തെ ഹിരോഷിമ ദിനം വിവിധ പരിപാടികളാടെ ആചരിച്ചു.രാവിലെ നടന്ന അസംബ്ലിയിൽ കുട്ടികൾ പ്രതിജ്ഞ എടുത്തു. ഹെട്മിസ്ട്രസ് ശ്രീമതി ബാലാമണി ടീച്ചർ, കൃഷ്ണൻ മാസ്റ്റർ, കുട്ടികൾ, എന്നിവർ ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു. തുടർന്ന് വിവിധ മത്സരങ്ങളിൽ വിജയിച്ചവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. മാതൃഭൂമി ആഴ്ചപ്പതിപ്പിൽ വന്ന സ്വന്തം കവിത എട്ടാം ക്ലാസ്സിലെ അഭിരാമി ചൊല്ലി.യുദ്ധവിരുദ്ധ സന്ദേശം നൽകുന്ന ചുമർചിത്ര രചനയിൽ കുട്ടികളും അധ്യാപകരും പങ്കെടുത്തു.തുടർന്ന് അധ്യാപകരുടെ നേതൃത്വത്തിൽ യുദ്ധവിരുദ്ധ റാലി സംഘടിപ്പിച്ചു.
Subscribe to:
Posts (Atom)