ഗവ:വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ ,മടിക്കൈ II -ന്റെ ഈ ബ്ലോഗിലേക്ക് സ്വാഗതം.

Tuesday, 24 July 2018

ഹൈടെക് ക്ലാസ് മുറികളുടെ  ഉദ്‌ഘാടനം 12-07-2018 വ്യാഴാഴ്ച 

   8 ഹൈടെക് ക്ലാസ്സ്മുറികളുടെ ഉദ്‌ഘാടനംബഹു:ശ്രീ കരുണാകരൻ എം പി ജൂലൈ 12 നു നിർവഹിച്ചു.

SSLC,PLUS TWO,NMMS,LSS എന്നീ പരീക്ഷകളിൽ  ഉന്നത വിജയം നേടിയ കുട്ടികൾക്ക് എന്റോവ്മെന്റും മൊമെന്റോയും വിതരണം ചെയ്തു.

















വായനാ പക്ഷാചരണം - വിവിധ ക്ലബ്ബു കളുടെ ഉദ്ഘാടനം

      വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം  ശ്രീ .പി .വി.കെ. പനയാൽ ജൂലൈ 6 വെള്ളിയാഴ്ച നടത്തി. സ്കൂൾതല മത്സരങ്ങളിലെ വിജയികൾക്ക്  സമ്മാനം വിതരണം ചെയ്തു

    
















                  



 ബഷീർ അനുസ്മരണം  ജൂലൈ 5 

   ബഷീർ അനുസ്മരണത്തോടനുബന്ധിച്ച് ബഷീറും ബഷീർ കൃതികളിലെ കഥാപാത്രങ്ങളെയും രംഗത്ത് അവതരിപ്പിച്ചത്. ശ്രദ്ധേയമായി .ബഷീർ രംഗത്തെത്തി തന്നെ കുട്ടികൾക്ക് പരിചയപ്പെടുത്തുന്നതോടൊപ്പം തനിക്ക് പ്രിയപ്പെട്ട "ഹോ ജാ രാജകുമാരി" എന്ന ഗാനം ഗ്രാമഫോണിൽ കേൾപ്പിച്ചു.തുടർന്ന് മറ്റ് കഥാപാത്രങ്ങളും രംഗത്തെത്തി. പാത്തുമ്മയുടെ ആട് എന്ന നോവലിലെ പാത്തുമ്മയും പാത്തുമ്മയുടെ മകൾ ഖദീജയും ആടുമായി എത്തിയത് സദസ്യരുടെ കൈയടി നേടി. തുടർന്ന് ബാല്യകാല സഖിയിലെ മജീദും സുഹറയും ൻ റുപ്പാപ്പയ്ക്കൊരാനേണ്ടാർന്നു എന്ന നോവലിലെ കുഞ്ഞു പാത്തുമ്മയും മുച്ചീട്ടുകളിക്കാരന്റെ മകളിലെ ഒറ്റ ക്കണ്ണനും വിശ്വവിഖ്യാതമായ മൂക്കനിലെ മൂക്കനും രംഗത്തെത്തിയത് കാണികൾക്ക് നവ്യാനുഭവമായി.ഹരിനന്ദ് രാജ്, ദേവിക, സാദിക അഫ്സൽ, ആരതി ദാമോദരൻ, ആദിത്യൻ, അർജുൻ, ദിൽ ന എന്നീ കുട്ടികളാണ് ദൃശ്യാവിഷ്ക്കാരത്തിൽ അണിനിരന്നത്. അധ്യാപകർ നേതൃത്വം നൽകി.

 

 

 

 
















Tuesday, 17 July 2018

 സി വി ദാമോദരന്‍ മാസ്റ്റര്‍ അനുസ്മരണ സ്പോര്‍ട്സ് ടാലെന്ട് ഹണ്ട്  (ജില്ലാതലം 19 -06 -2018)

ഒന്നാംസ്ഥാനം - ജിവിഎസ്സ് കയ്യൂർ
രണ്ടാം  സ്ഥാനം -ജി എച്ച് എച്ച്  എസ് കക്കാട്
മൂന്നാം സ്ഥാനം -ജി എച്ച്  എസ് പരപ്പ

 

 

 

 

 









Thursday, 12 July 2018


  ആരോഗ്യ -ബോധവത്കരണ ക്ലാസ് 

 

       പ്രൈമറി   വിഭാഗം പെൺകുട്ടികൾക്കായി വിദ്യാർത്ഥികൾക്കായി സ്കൂൾ ഹെൽത്ത് നേഴ്സ് 08-07-2018  ന് പ്രീതി സിസ്റ്റർ ജീവിത ശൈലി  രോഗങ്ങളെക്കുറിച്ചുംവ്യക്തി  ശുചിത്വ  ശീലങ്ങളെക്കുറിച്ചും  ക്ലാസ്സെടുത്തു 




 

 

 

ജൈവവൈവിധ്യ ഉദ്യാനം