ഗവ:വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ ,മടിക്കൈ II -ന്റെ ഈ ബ്ലോഗിലേക്ക് സ്വാഗതം.

Monday, 29 July 2019

Motivation class to X students


 

പൂർവ വിദ്യാർത്ഥികളുടെ കൈത്താങ്ങ്




Investitute ceremony of JRC candidates

 

 





വിവിധ ക്ലബ്ബുകളുടെ ഉദ്‌ഘാടനം ജൂലൈ 1


                         വായനാ പക്ഷാചരണം
          വായനയുടെ ലോകത്തേക്ക് കുട്ടികളെ നയിക്കാൻ വിവിധ പ്രവർത്തനങ്ങൾ ആവിഷക്കരിച്ചു അസംബ്ലിയിൽ വായനയുടെ പ്രാധാന്യം വ്യക്തമാക്കുന്ന രീതിയിൽ ആയിരത്തൊന്നു രാവുകളും ഈ സോപ്പുകളും പഞ്ചതന്ത്രം കഥകളും പരിചയപ്പെടുത്തി. കുട്ടികൾക്ക് കൂട്ടുകൂടാൻ കുട്ടികളുടെ വായനശാല തൊട്ടടുത്തായി വരുന്ന വാർത്തയും മടിക്കൈ പഞ്ചായത്ത് ഞങ്ങളെ അറിയിച്ചു
മലയാളം ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽപുസ്തകാസ്വാദന മത്സരം വായനാ ക്വിസ്
വായനാ മത്സരം തുടങ്ങിയവ സംഘടിപ്പിച്ചു
ജൂലായ് 1ന് കാസറഗോഡ് ജില്ലയുടെ സ്വന്തം കഥാകാരൻ ശ്രീ.സന്തോഷ് പനയാൽ വായനാ പക്ഷാചരണവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും നിർവഹിച്ചു.അദ്ദേഹത്തിന്റെ കഥകളിലൂടെ ശ്രീമതി..വി.ഗീത ടീച്ചർ അദ്ദേഹത്തെ സദസ്സിനു പരിചയപ്പെടുത്തി. പ്രഥമാധ്യാപകൻ ശ്രീ സുരേഷ് കുമാർ പി യുടെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ ശ്രീ.പി.വി.ഗണേശൻ മാസ്റ്റർ ആശംസയും ശ്രീമതി ടി.വി.സിന്ധു ടീച്ചർ നന്ദിയും പറഞ്ഞു.
























 











Thursday, 25 July 2019

 യോഗ ദിനം ജൂൺ21




 ലഹരി വിരുദ്ധ ദിനം  പോസ്റ്റർ നിർമാണം ജൂൺ 26

സിനിമ പ്രദർശനം ----- ചിത്രശലഭങ്ങൾ 


 

Tuesday, 23 July 2019

വിജയോത്സവം 20-06-2019

                 മടിക്കൈ സെക്കൻറ്ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്ക്കൂൾ വിജയോത്സവം സംഘടിപ്പിച്ചു. 2018 - 19  വർഷത്തിൽ എസ്.എസ്.എൽ.സി.യ്ക്ക് മുഴുവൻഎ പ്ലസ് നേടിയ വിദ്യാർത്ഥികളെയും 'വി എച്ച്.എസ് ഇ യിൽ ഉന്നത വിജയം നേടിയവരെയും രാജ്യ പുരസ്‌ക്കാർ ജേതാക്കളെയും എൽ.എസ്.എസ്-യു.എസ്.എസ്, എൻ.എം.എം.എസ് വിജയികളെയും അനുമോദിച്ചു.എസ്. എസ്.എൽ.സി.യ്ക്ക് മുഴുവൻ എ പ്ലസ് നേടിയവർക്കുള്ള എൻഡോവ്മെന്റ് വിതരണവും ഈ ചടങ്ങിൽ വെച്ച് നടന്നു.
പി.ടി.എ പ്രസിഡണ്ട് ശ്രീ' സുരേശൻ പി യുടെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങ് കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി എം.ഗൗരി ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.സി.പ്രഭാകരൻ എൻഡോവ്മെന്റ് വിതരണം ചെയ്തു. വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻശ്രീ.ശശീന്ദ്രൻ മടിക്കൈ ,വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻശ്രീ അബ്ദുൾ റഹ്മാൻ എന്നിവർ ഉപഹാര വിതരണം ചെയ്തു.വാർഡ് മെമ്പർശ്രീ .വി .ശശി, സീനിയർ അസിസ്റ്റന്റ് ശ്രീമതി. എം.വത്സല, പ്രിൻസിപ്പാൾ ശ്രീമതി വിക്ടോറിയ എസ്.എം.സി.ചെയർമാൻശ്രീ.വി.സേതു, മദർ പി.ടി.എ പ്രസിഡണ്ട് ശ്രീമതി. ധന്യ തലയത്ത് എന്നിവർ ആശംസകൾ അർപ്പിച്ചു.. ഹെഡ്മാസ്റ്റർ ശ്രീ.പി.സുരേഷ് കുമാർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ശ്രീ.പി.വി.ഗണേശൻ നന്ദിയും പറഞ്ഞു.


 


 

 


 

  ഗൈഡ്സ് രാജ്യപുരസ്കാർ നേടിയ കുട്ടികൾക്കുള്ള അനുമോദനം