ഈ വർഷത്തെ ഹിരോഷിമ ദിനം വിവിധ പരിപാടികളാടെ ആചരിച്ചു.രാവിലെ നടന്ന അസംബ്ലിയിൽ കുട്ടികൾ പ്രതിജ്ഞ എടുത്തു. ഹെട്മിസ്ട്രസ് ശ്രീമതി ബാലാമണി ടീച്ചർ, കൃഷ്ണൻ മാസ്റ്റർ, കുട്ടികൾ, എന്നിവർ ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു. തുടർന്ന് വിവിധ മത്സരങ്ങളിൽ വിജയിച്ചവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. മാതൃഭൂമി ആഴ്ചപ്പതിപ്പിൽ വന്ന സ്വന്തം കവിത എട്ടാം ക്ലാസ്സിലെ അഭിരാമി ചൊല്ലി.യുദ്ധവിരുദ്ധ സന്ദേശം നൽകുന്ന ചുമർചിത്ര രചനയിൽ കുട്ടികളും അധ്യാപകരും പങ്കെടുത്തു.തുടർന്ന് അധ്യാപകരുടെ നേതൃത്വത്തിൽ യുദ്ധവിരുദ്ധ റാലി സംഘടിപ്പിച്ചു.
No comments:
Post a Comment