വീണ്ടും
ഒരു അധ്യയന വർഷം കൂടി
.
വർണത്തൊപ്പികളും
ബലൂണുകളും നൽകി ഒന്നാം
ക്ലാസ്സിലെ കരുന്നുകളെ
ചെണ്ടമേളത്തിന്റെ അകമ്പടിയോടെ
ഓഡിറ്റോറിയത്തിലേക്ക്
ആനയിച്ചു.പുതുതായി
പ്രവേശനം നേടിയ എല്ലാ കുട്ടികളും
ഘോഷയാത്രയിൽ അണിനിരന്നു.പി
ടി.എ
പ്രസിഡണ്ട് ശ്രീ പി.സുരേശന്റെ
അധ്യക്ഷതയിൽ നടന്ന ഉദ്ഘാടനച്ചടങ്ങ്
പഞ്ചായത്ത് വികസന കാര്യ
സ്റ്റാന്റിംഗ് കമ്മിറ്റി
ചെയർമാൻ ശ്രീ.ശശീന്ദ്രൻ
മടിക്കൈ ഉദ്ഘാട നം ചെയ്തു.
പ്രഥമാധ്യാപകൻ
ശ്രീ.. പി.സുരേഷ്
കുമാർ സ്വാഗതമോതി. വാർഡ്
മെമ്പർ ശ്രീ പി.ശശി,
സീനിയർ
അസിസ്റ്റൻറ് ശ്രീമതി.
എം വത്സല
എന്നിവർ ആശംസകൾ നേർന്നു.
സ്റ്റാഫ്
സെക്രട്ടറി ശ്രീ.പി.വി.ഗണേശൻ
നന്ദിയും പറഞ്ഞു.
കുട്ടികൾക്കുള്ള
ബാഗും കുടയും സമ്മാനിച്ചു.
പത്താം ക്ലാസ്സിൽ
മുഴുവൻ എ പ്ലസ് നേടിയ
വിദ്യാർത്ഥികളെ
,2004-05 ബാച്ചിലെ
പൂർവ വിദ്യാർത്ഥികൾ മെമെന്റോ
നൽകി അനുമോദിച്ചു.സ്ക്കൂൾ
ഓഫീസിലേക്കായി അവർ ഒരു
ഇൻവെർട്ടരും നൽകി.ചടങ്ങിനെ
വർണാഭമാക്കിയത് ശ്രീ
കുഞ്ഞിക്കൃഷ്ണൻ മടിക്കൈയുടെ
ശിക്ഷണത്തിലൊരുക്കിയ
നൃത്തശില്ലമാണ്.ഹരിനന്ദ്
രാജ്, ആദിത്യൻ,
ശ്രീമയി,
ആര്യ നന്ദ,
ദേവിക ,ദേവിക
ഗംഗാധരൻ ,സാധിക,
മൃദുല മധു
എന്നി വിദ്യാർത്ഥികൾ അണിനിരന്നു.
No comments:
Post a Comment