വായനാ
പക്ഷാചരണം വായനയുടെ
ലോകത്തേക്ക് കുട്ടികളെ
നയിക്കാൻ വിവിധ പ്രവർത്തനങ്ങൾ
ആവിഷ്ക്കരിച്ചു
അസംബ്ലിയിൽ വായനയുടെ പ്രാധാന്യം
വ്യക്തമാക്കുന്ന രീതിയിൽ
ആയിരത്തൊന്നു രാവുകളും ഈ
സോപ്പുകളും പഞ്ചതന്ത്രം
കഥകളും പരിചയപ്പെടുത്തി.
കുട്ടികൾക്ക്
കൂട്ടുകൂടാൻ കുട്ടികളുടെ
വായനശാല തൊട്ടടുത്തായി വരുന്ന
വാർത്തയും മടിക്കൈ പഞ്ചായത്ത്
ഞങ്ങളെ അറിയിച്ചു മലയാളം
ഇംഗ്ലീഷ്,
ഹിന്ദി
ഭാഷകളിൽപുസ്തകാസ്വാദന മത്സരം
വായനാ ക്വിസ് വായനാ
മത്സരം തുടങ്ങിയവ സംഘടിപ്പിച്ചു ജൂലായ്
1ന്
കാസറഗോഡ് ജില്ലയുടെ സ്വന്തം
കഥാകാരൻ ശ്രീ.സന്തോഷ്
പനയാൽ വായനാ പക്ഷാചരണവും
വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും
നിർവഹിച്ചു.അദ്ദേഹത്തിന്റെ
കഥകളിലൂടെ ശ്രീമതി.ഏ.വി.ഗീത
ടീച്ചർ അദ്ദേഹത്തെ സദസ്സിനു
പരിചയപ്പെടുത്തി.
പ്രഥമാധ്യാപകൻ
ശ്രീ സുരേഷ് കുമാർ പി യുടെ
അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ
ശ്രീ.പി.വി.ഗണേശൻ
മാസ്റ്റർ ആശംസയും ശ്രീമതി
ടി.വി.സിന്ധു
ടീച്ചർ നന്ദിയും പറഞ്ഞു.
No comments:
Post a Comment