Monday, 27 October 2014
Thursday, 23 October 2014
കലോത്സവം-2014
സ്വര,ലയ,ലാസ്യ,താള,ഭാവങ്ങളുടെ സംഗമമായ സ്കൂള്‍ കലോത്സവം ഇന്ന് ആരംഭിച്ചു.സിനിമ-സീരിയല്‍ നടനായ റിതേഷ് ബങ്കളമാണ് കലോത്സവം ഉത്ഘാടനം ചെയ്തത്.ചടങ്ങില്‍ ഹെട്മാസ്റ്റര്‍ സ്വാഗതം പറഞ്ഞു.എസ് എം.സി .ചെയര്‍മാന്‍ അധ്യക്ഷനായി.പ്രിന്‍സിപ്പല്‍ താഹിറ ടീച്ചര്‍,വല്‍സല ടീച്ചര്‍,പി.ടി.എ. പ്രസിടണ്ട് എന്നിവര്‍ ആശംസ അറിയിച്ചു.കലോത്സവം കണ്‍വിനര്‍ ഡെയിസി ടീച്ചര്‍ നന്ദി പറഞ്ഞു.കൂടുതല്‍ ചിത്രങ്ങള്‍ക്കായി ഇവിടെ ക്ലിക്ക്ചെയ്യുക.
രണ്ടു ദിവസങ്ങളിലായി നടന്ന ഈ വര്‍ഷത്തെ സ്കൂള്‍ കലോത്സവത്തിന് ആവേശകരമായ സമാപനം.3
ഹൗസുകളിലായി നിരവധി കുട്ടികള്‍ മത്സരത്തില്‍ പങ്കെടുത്ത് കഴിവ്
തെളിയിച്ചു.സമാപന സമ്മേളനത്തില്‍ പി.ടി.എ പ്രസിഡന്‍ഡ് ശ്രീ സുനില്‍കുമാര്‍,
ഹെട്മാസ്റ്റര്‍ ശ്രീ രാജഗോപാലന്‍ എം.കെ എന്നിവര്‍ പങ്കെടുത്തു. കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു .കലോത്സവകണ്വിനര് ശ്രീമതി ഡെയിസിടീച്ചര്‍ നന്ദി പറഞ്ഞു. എറ്റവും കൂടുതല്‍ പോയന്റ്
നേടി ഗ്രീന്‍ ഹൗസ് ഒന്നാം സ്ഥാനത്ത് എത്തി.
Friday, 17 October 2014
Thursday, 16 October 2014
STEPS-മോട്ടിവേഷന്‍ ക്ലാസ്സ്(for parents)
പത്താം
തരം കുട്ടികളുടെ രക്ഷിതാക്കള്‍ക്കായി
ഒക്ടോബര്‍ 10
ന്
ഉച്ചയ്ക്ക് 2
മണിക്ക്
മോട്ടിവേഷന്‍ ക്ലാസ്സ് നടത്തി.
57 രക്ഷിതാക്കള്‍
പങ്കെടുത്ത ക്ലാസ്സ് വളരെയധികം
ഫലപ്രദമായിരുന്നു.
തന്റെ
കുട്ടിയുടെ പഠനകാര്യങ്ങളില്‍
താന്‍ എത്രത്തോളം ശ്രദ്ധാലുവാണെന്ന്
സ്വയം വിശകലനം ചെയ്യാന്‍
രക്ഷിതാക്കളെ പ്രേരിപ്പിക്കുന്നതായിരുന്നു
ക്ലാസ്സ്.
അദ്ധ്യാപകരെപ്പോലെ
തന്നെ തങ്ങള്‍ക്കും കുട്ടിയുടെ
പഠനകാര്യത്തില്‍ ഒട്ടനവധി
ചുമതലകള്‍ നിറവേറ്റാനുണ്ടെന്ന
തിരിച്ചറിവ് രക്ഷിതാക്കളെ
ഒട്ടൊന്നുമല്ല ചിന്തിപ്പിച്ചത്.
മകന്റെ
അച്ഛന്‍ എന്ന സിനിമയിലെ
അച്ഛനെക്കാള്‍ സുകേഷ് കുട്ടന്റെ
അമ്മയാകാന്‍ തന്നെയാണ്
എല്ലാവരും ആഗ്രഹിച്ചത്.
കുട്ടിയുടെ
പഠനത്തിനുവേണ്ടി ഓരോ രക്ഷിതാവും
ഒരുക്കുന്ന ഗാര്‍ഹികസാഹചര്യങ്ങള്‍
പര്യാപ്തമാണോ,
എന്തെല്ലാം
അപര്യാപ്തതകളുണ്ട്,
ഇവ
എങ്ങനെ പരിഹരിക്കാം എന്നീ
കാര്യങ്ങളെ കുറിച്ച് വിശദമായ
ചര്‍ച്ച നടന്നു.
തന്റെ
കുട്ടിക്ക് ഈ വരുന്ന എസ് എസ്
എല്‍ സി പരീക്ഷയില്‍ മികച്ച
വിജയം നേടുന്നതിനായി നാളെ
മുതല്‍ എന്തെല്ലാം കാര്യങ്ങള്‍
ചെയ്യേണ്ടതുണ്ട് എന്ന്
രേഖപ്പെടുത്തിയെടുത്തതിനുശേഷം
ദേശീയഗാനത്തോടുകൂടി ക്ലാസ്സ്
അവസാനിച്ചു.
ബഹുമാനപ്പെട്ട
ഹെഡ്മാസ്റ്റര്‍ ഉദ്ഘാടനം
ചെയ്ത ക്ലാസ്സ് സ്കൂളിലെ
അദ്ധ്യാപകരായ സതീശന്‍ പറ്റുവ,
കെ.
രവീന്ദ്രന്‍
, വി.കെ.വിലാസിനി
എന്നിവരാണ് കൈകാര്യം ചെയ്തത്.
Tuesday, 14 October 2014
കായികമേള-2014
ഈ വര്‍ഷത്തെ സ്കൂള്‍ കായികമേളക്ക് ഇന്ന് വര്‍ണ്ണാഭമായ തുടക്കം .രണ്ടു ദിവസം
നീണ്ടു നില്‍ക്കുന്ന കായികമേളക്ക് തുടക്കം കുറിച്ചുകൊണ്ട് കുട്ടികളുടെ
മാര്‍ച് പാസ്റ്റ് നടന്നു.PTA പ്രസിഡന്റ് ശ്രീ സുനില്‍കുമാര്‍ സല്യുട്ട്
സ്വീകരിച്ചു. ,ഹെട്മാസ്ററര്‍ ശ്രീ രാജഗോപാലന്‍ മാസ്റ്റര്‍ പതാക ഉയര്‍ത്തി. PTA വൈസ് പ്രസിഡന്റ് ശ്രീ . രവി മേള ഉത്ഘാടനം ചെയ്തു.തുടര്‍ന്നു
കുട്ടികളുടെ വിവിധ മത്സരങ്ങള്‍ ഹൌസ് അടിസ്ഥാനത്തില്‍ നടന്നു .
Thursday, 9 October 2014
STEPS-മോട്ടിവേഷന്‍ ക്ലാസ്സ്
Wednesday, 8 October 2014
Thursday, 2 October 2014
ഗാന്ധിജയന്തി
ഗാന്ധിജയന്തി ദിനം ഇന്ന് നിരവധി പരിപാടികളോടെ ഞങ്ങളുടെ സ്കൂളില്‍ ആചരിച്ചു.രാവിലെ നടന്ന അസെംബ്ലിയില്‍ കുട്ടികള്‍ പ്രതിഞ്ജ എടുത്തു.തുടര്‍ന്ന് ഗാന്ധി ചിത്രത്തില്‍ അധ്യാപകരും,കുട്ടികളും പുഷ്പാര്‍ച്ചന നടത്തി.പിന്നീട് നടന്ന ഗാന്ധി പ്രഭാഷണത്തില്‍ നിരവധി കുട്ടികള്‍ പങ്കെടുത്തു.സ്കൂളും,പരിസരവുംവൃത്തിയാക്കിക്കൊണ്ട് സേവനത്തിന്റെ നല്ല മാതൃക നല്‍കി.
Subscribe to:
Posts (Atom)