ഗവ:വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ ,മടിക്കൈ II -ന്റെ ഈ ബ്ലോഗിലേക്ക് സ്വാഗതം.

Thursday 23 October 2014

കലോത്സവം-2014


സ്വര,ലയ,ലാസ്യ,താള,ഭാവങ്ങളുടെ സംഗമമായ സ്കൂള്‍ കലോത്സവം ഇന്ന് ആരംഭിച്ചു.സിനിമ-സീരിയല്‍ നടനായ റിതേഷ് ബങ്കളമാണ് കലോത്സവം ഉത്ഘാടനം ചെയ്തത്.ചടങ്ങില്‍ ഹെട്മാസ്റ്റര്‍ സ്വാഗതം പറഞ്ഞു.എസ് എം.സി .ചെയര്‍മാന്‍ അധ്യക്ഷനായി.പ്രിന്‍സിപ്പല്‍ താഹിറ ടീച്ചര്‍,വല്‍സല ടീച്ചര്‍,പി.ടി.എ. പ്രസിടണ്ട് എന്നിവര്‍ ആശംസ അറിയിച്ചു.കലോത്സവം കണ്‍വിനര്‍ ഡെയിസി ടീച്ചര്‍ നന്ദി പറഞ്ഞു.കൂടുതല്‍ ചിത്രങ്ങള്‍ക്കായി ഇവിടെ ക്ലിക്ക്ചെയ്യുക.






രണ്ടു ദിവസങ്ങളിലായി നടന്ന ഈ വര്‍ഷത്തെ സ്കൂള്‍ കലോത്സവത്തിന് ആവേശകരമായ സമാപനം.3 ഹൗസുകളിലായി നിരവധി കുട്ടികള്‍ മത്സരത്തില്‍ പങ്കെടുത്ത് കഴിവ് തെളിയിച്ചു.സമാപന സമ്മേളനത്തില്‍ പി.ടി.എ പ്രസിഡന്‍ഡ് ശ്രീ സുനില്‍കുമാര്‍, ഹെട്മാസ്റ്റര്‍ ശ്രീ രാജഗോപാലന്‍ എം.കെ എന്നിവര്‍ പങ്കെടുത്തു. കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു .കലോത്സവക​ണ്‍വിനര്‍ ശ്രീമതി ഡെയിസിടീച്ചര്‍ നന്ദി പറഞ്ഞു.  എറ്റവും കൂടുതല്‍ പോയന്റ്  
നേടി ഗ്രീന്‍ ഹൗസ് ഒന്നാം സ്ഥാനത്ത് എത്തി.

No comments:

Post a Comment