Tuesday, 30 June 2015
Friday, 26 June 2015
അനുമോദനം
2015 മാര്‍ച്ച് SSLC പരീക്ഷയില്‍ സ്കൂളിന് 100 ശതമാനം വിജയം നേടിത്തന്ന കുട്ടികള്‍ക്കുള്ള അനുമോദനം ഇന്ന് സ്കൂളില്‍ നടന്നു.പി.ടി.എ പ്രസിഡന്റ് അധ്യക്ഷം വഹിച്ച ചടങ്ങില്‍ ഹെട്മാസ്റ്റര്‍ സ്വാഗതം പറഞ്ഞു.ജില്ലാപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിംകമ്മിറ്റി ചെയര്‍പേഴ്സണ്‍ ശ്രീമതി സുജാത ഉത്ഘാടനം നിര്‍വ്വഹിച്ചു.ഹയര്‍സെക്കന്ററി പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ശ്രീമതി ഷൈന,വത്സല ടീച്ചര്‍ എന്നിവര്‍ ആശംസകള്‍ അറിയിച്ചു.ചടങ്ങില്‍ കുട്ടികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു.
ലോക ലഹരിവിരുദ്ധദിനം
Wednesday, 24 June 2015
Monday, 22 June 2015
സി.ദാമോദരന്‍ മാസ്റ്റര്‍ അനുസ്മരണം-2015
മടിക്കൈ
സെക്കന്റ് ഗവ:
വൊക്കേഷണല്‍
ഹയര്‍ സെക്കന്ററി സ്കൂള്‍
കായിക അദ്ധ്യാപകനായിരുന്ന
സി.ദാമോദരന്‍
മാസ്റ്റര്‍ വേര്‍പിരിഞ്ഞ്
അഞ്ചുവര്‍ഷം തികയുകയാണ്.
കായികമേഖലയുടെ
വ്യത്യസ്ത തലങ്ങളിലേക്ക്
തന്റെ അനുഭവത്തിന്റെ കരുത്ത്
പകര്‍ന്ന് വ്യക്തിമുദ്ര
പതിപ്പിച്ച അദ്ദേഹത്തിന്റെ
ഓര്‍മ്മകള്‍ പുതിയ തലമുറയിലേക്ക്
പകരുന്നതിന്റെ ഭാഗമായി
ജില്ലാതല
സ്പോര്‍ട്സ് ടാലന്റ് ഹണ്ട്
2015
(സ്പോര്‍ട്സ്
ക്വിസ്സ് മത്സരം)
2015 ജൂണ്‍
22 തിങ്കളാഴ്ച്ച
രാവിലെ 10മണിക്ക്
ഈ വിദ്യാലയത്തില്‍ വെച്ച് നടന്നു.രാവണീശ്വരം സ്കൂള്‍ ഒന്നാം സ്ഥാനവും,കക്കാട്ട് സ്കൂള്‍ രണ്ടാം സ്ഥാനവും നേടി. വിവിധ വിദ്യാലയങ്ങളില്‍ നിന്നായി നിരവധി കുട്ടികള്‍ ഇതില്‍ പങ്കെടുത്തു
തുടര്‍ന്നു നടന്ന അനുസ്മരണ യോഗത്തില്‍ എസ്.എം സി ചെയര്‍മാന്‍ രാമചന്ദ്രന്‍ ബി.അധ്യക്ഷനായിരുന്നു.സ്കൂളിലെ മുന്‍ അധ്യാപകനായ, ശ്രീ . വി. നാരായണന്‍ മാസ്റ്റെര്‍ അനുസ്മരണ പ്രഭാഷണം നടത്തി.തുടര്‍ന്നു വിവിധ എന്ടോവേമെന്റ്കളുടെ വിതരണം ശ്രീ ശശീന്ദ്രന്‍ മടിക്കൈ നിര്‍വഹിച്ചു.ഹെട്മാസ്റ്റര്‍ ശ്രീ രാജശേഖരന്‍ കെ.പി. സ്വാഗതം പറഞ്ഞ ചടങ്ങില്‍ കെ തങ്കമണി(കായിയ അധ്യാപിക) നന്ദി പറഞ്ഞു..
Saturday, 20 June 2015
വായനാദിനം-വിദ്യാരംഗം കലാസാഹിത്യവേദി
ജി.വി.എച്ച്.എസ്.എസ് മടിക്കൈ II സ്കൂളില്‍ ലോക വായന ദിനത്തില്‍ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉത്ഘാടനം നടന്നു. ഉദ്ഘാടനം കേരള സംസ്ഥാന
ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി ശ്രീ.പി.അപ്പുകുട്ടന്‍
നിര്‍വഹിച്ചു.പി.ടി.എ പ്രസിഡന്റ് ശ്രീ.സുനില്‍കുമാര്‍.കെ, അദ്ധ്യക്ഷത വഹിച്ച
ചടങ്ങില്‍ ശ്രീ.രാജശേഖരന്‍,ഹെഡ്മാസ്റ്റര്‍സ്വാഗതവും എസ്.എം.സി ചെയര്‍മാന്‍ ബി രാമചന്ദ്രന്‍,വത്സല ടീച്ചര്‍ എന്നിവര്‍ ആശംസ യും ശ്രീമതി പ്രേമവല്ലി ടീച്ചര്‍ നന്ദിയും രേഖപ്പെടുത്തി. തുടര്‍ന്ന് കുട്ടികളുടെ വിവിധ കലാപരിപാടികള്‍ നടന്നു.രാവിലെ നടന്ന അസംബ്ളിയില്‍,ഹെട്മാസ്റ്റര്‍,ശങ്കരന്‍ മാസ്റ്റര്‍,വിദ്യാര്‍ധികള്‍ എന്നിവര്‍ സംസാരിച്ചു.ഉച്ചക്കുശേഷം ക്വിസ് മത്സരം ഉണ്ടായിരുന്നു. 
2015 ജൂണ്‍ 19 ലോക വായന ദിനം
ജി.വി.എച്ച്.എസ്.എസ് മടിക്കൈ II സ്കൂളില്‍ ലോക വായന ദിനത്തില്‍ വി.എച്ച്.എസ്.ഇ വിഭാഗത്തിന്റെ ഗ്രന്ഥ ശാലയുടെ ഉദ്ഘാടനം കേരള സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി ശ്രീ.പി.അപ്പുകുട്ടന്‍ നിര്‍വഹിച്ചു.എസ്.എം.സി ചെയര്‍മാന്‍ ബി രാമചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ശ്രീമതി.ഷൈന ടി, പ്രിന്‍സിപ്പാള്‍ സ്വാഗതവും,ശ്രീ.സുനില്‍കുമാര്‍.കെ,പി.ടി.എ പ്രസിഡണ്ട്, ശ്രീ.രാജശേഖരന്‍,ഹെഡ്മാസ്റ്റര്‍, എന്നിവര്‍ ആശംസ യും ശ്രീ.പ്രവീണ്‍.കെ.കെ ഗ്രന്ഥശാലാധികാരി നന്ദിയും രേഖപ്പെടുത്തി. എല്ലാ സ്റ്റാഫ് അംഗങ്ങളും വിദ്യാര്‍ത്ഥികളും പങ്കെടുത്ത ഉദ്ഘാടനസഭയില്‍ 2013-2015 ബാച്ചിലെ വിദ്യാര്‍ത്ഥികളും സാന്നിദ്ധ്യം ചടങ്ങിന് മാറ്റ് കൂട്ടി
2013-2015 ബാച്ചിലെ വിദ്യാര്‍ത്ഥികള്‍ സമര്‍പ്പണമായി നല്‍കിയ പുസ്തകങ്ങള്‍ ഉപയോഗിച്ചാണ് ഗ്രന്ഥശാലക്ക് തുടക്കം കുറിച്ചത്.

Saturday, 13 June 2015
ആരണ്യകം-ഉത്ഘാടനം

Subscribe to:
Posts (Atom)