ഗവ:വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ ,മടിക്കൈ II -ന്റെ ഈ ബ്ലോഗിലേക്ക് സ്വാഗതം.

Monday 22 June 2015

സി.ദാമോദരന്‍ മാസ്റ്റര്‍ അനുസ്മരണം-2015

മടിക്കൈ സെക്കന്റ് ഗവ: വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ കായിക അദ്ധ്യാപകനായിരുന്ന സി.ദാമോദരന്‍ മാസ്റ്റര്‍ വേര്‍പിരിഞ്ഞ് അഞ്ചുവര്‍ഷം തികയുകയാണ്. കായികമേഖലയുടെ വ്യത്യസ്ത തലങ്ങളിലേക്ക് തന്റെ അനുഭവത്തിന്റെ കരുത്ത് പകര്‍ന്ന് വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ പുതിയ തലമുറയിലേക്ക് പകരുന്നതിന്റെ ഭാഗമായി
ജില്ലാതല സ്പോര്‍ട്സ് ടാലന്റ് ഹണ്ട് 2015 (സ്പോര്‍ട്സ് ക്വിസ്സ് മത്സരം) 2015 ജൂണ്‍ 22 തിങ്കളാഴ്ച്ച രാവിലെ 10മണിക്ക് ഈ വിദ്യാലയത്തില്‍ വെച്ച് നടന്നു.രാവണീശ്വരം സ്കൂള്‍ ഒന്നാം സ്ഥാനവും,കക്കാട്ട് സ്കൂള്‍ രണ്ടാം സ്ഥാനവും നേടി. വിവിധ വിദ്യാലയങ്ങളില്‍ നിന്നായി നിരവധി കുട്ടികള്‍ ഇതില്‍ പങ്കെടുത്തു
തുടര്‍ന്നു നടന്ന അനുസ്മരണ യോഗത്തില്‍ എസ്.എം സി ചെയര്‍മാന്‍ രാമചന്ദ്രന്‍ ബി.അധ്യക്ഷനായിരുന്നു.സ്കൂളിലെ മുന്‍ അധ്യാപകനായ, ശ്രീ . വി. നാരായണന്‍  മാസ്റ്റെര്‍ അനുസ്മരണ പ്രഭാഷണം നടത്തി.തുടര്‍ന്നു വിവിധ എന്ടോവേമെന്റ്കളുടെ വിതരണം ശ്രീ ശശീന്ദ്രന്‍ മടിക്കൈ നിര്‍വഹിച്ചു.ഹെട്മാസ്റ്റര്‍ ശ്രീ രാജശേഖരന്‍ കെ.പി. സ്വാഗതം പറഞ്ഞ ചടങ്ങില്‍ കെ തങ്കമണി(കായിയ അധ്യാപിക) നന്ദി പറഞ്ഞു..









No comments:

Post a Comment