
സാകഷരം-2014 ന്റെ ഭാഗമായുളള ഉണര്‍ത്ത്-ഏകദിന സര്‍ഗാത്മക ക്യാമ്പ്.സെപ്തംബര്‍ 12ന് സ്കൂള്‍ ഹാളില്‍ നടന്നു.കുട്ടികളും,രക്ഷിതാക്കളും ഉള്‍പ്പെടെ ഏകദേശം 50 പേര്‍ പങ്കെടുത്തു.രാവിലെ 10 മണിക്ക് ആരംഭിച്ച ചടങ്ങില്‍ ഹെട്മാസ്റ്റര്‍ രാജഗോപാലന്‍മാസ്റ്റര്‍ സ്വാഗതം പറഞ്ഞു.പി.ടി.എ പ്രസിഡണ്ട് സുനില്‍കുമാര്‍ അദ്ധ്യക്ഷത വഹിച്ചു.SMC ചെയര്‍മാന്‍ ശ്രീ രാമചന്ദ്രന്‍ ഉദ്ഘാടനം നിര്‍വഹിച്ചു.സ്റ്റാഫ് സെക്രട്ടറി സതീശന്‍ പി. ആശംസകള്‍ നേര്‍ന്നു.ശങ്കരന്‍ മാസ്റ്റര്‍ നന്ദി പറഞ്ഞു.ക്യാമ്പ് പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിച്ചത് ശങ്കരന്‍ മാസ്റ്റര്‍ ആണ്.തുടര്‍ന്ന് മോഡ്യൂള്‍ അനുസരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നു.11.30ന് ലഘുഭക്ഷണവും,ഉച്ചക്ക് വിഭവസമൃദ്ധമായ സദ്യയും ഉണ്ടായിരുന്നു.കുട്ടികളുടെ പ്രവര്‍ത്തനത്തിലൂടെ സമാഹരിക്കപ്പെട്ട സൃഷ്ടികള്‍ ചേര്‍ത്ത് ഒരു പതിപ്പ് നിര്‍മ്മിച്ചു.സമാപന ചടങ്ങില്‍ ,അധ്യാപകരായ നാരായണന്‍ കെ.എ,രജിത എന്‍, ലേഖ കെ.കെ,ഡെയിസി ചാക്കോ,സുഗതന്‍.കെ,സി.ഐ ശങ്കരന്‍, ഗംഗാദേവി. ഇ,എന്നിവര്‍ പങ്കെടുത്തു.ശ്രീമതി തങ്കമണി . പി. നന്ദി രേഖപ്പെടുത്തി.ക്യാമ്പിന്റെ കൂടുതല്‍ ചിത്രങ്ങള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക


റിപ്പോര്‍ട്ട് മികച്ചതായിട്ടുണ്ട്. ഫോട്ടോയുടെ ഗുണനിലവാരം വര്‍ധിപ്പിക്കുന്ന കാര്യം പരിഗണിക്കണം. ബ്ലോഗിന്റെ മൊത്തം നിലവാരത്തെ അത് ബാധിക്കുമെന്ന് അറിയാമല്ലോ
ReplyDelete