പുതിയ അധ്യയന വര്ഷത്തിനു തുടക്കം കുറിച്ചുകൊണ്ട് ഇന്ന്
സ്കൂള്‍ പ്രവേശനോത്സവം നടന്നു.രക്ഷിതാക്കളുടെ കൈ പിടിച്ചു സ്കൂളിലേക്ക്
കടന്നുവന്ന കുരുന്നുകളെ റാലിയായി ക്ലാസ്സുകളിലേക്ക് ആനയിച്ചു.കുട്ടികള്‍ക്ക് ചിത്രരചനാപുസ്തകവും,ക്രയോണ്‍സും നല്‍കി. മധുര വിതരണം
നടന്നു.ഹെട്മാസ്ററര്‍ ഇന്‍ ചാര്‍ജ് വത്സല ടീച്ചര്‍ സന്ദേശം നല്‍കി.ചടങ്ങില്‍, പി.ടി.എ പ്രസിഡന്റ് ശ്രീ സുനില്‍കുമാര്‍,ശശിന്ദ്രന്‍ മടിക്കൈ എന്നിവര്‍ പങ്കെടുത്തു.കീക്കാംകോട്ട് പുരുഷസ്വയസഹായ സംഘത്തിന്റെ വക കുട്ടികള്‍ക്ക് സൗജന്യ കുട വിതരണവും നടന്നു.
No comments:
Post a Comment