ഗവ:വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ ,മടിക്കൈ II -ന്റെ ഈ ബ്ലോഗിലേക്ക് സ്വാഗതം.

Saturday, 20 June 2015

വായനാദിനം-വിദ്യാരംഗം കലാസാഹിത്യവേദി

ജി.വി.എച്ച്.എസ്.എസ് മടിക്കൈ II സ്കൂളില്‍ ലോക വായന ദിനത്തില്‍ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉത്ഘാടനം നടന്നു. ഉദ്ഘാടനം കേരള സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി ശ്രീ.പി.അപ്പുകുട്ടന്‍ നിര്‍വഹിച്ചു.പി.ടി.എ പ്രസി‍ഡന്റ് ശ്രീ.സുനില്‍കുമാര്‍.കെ, അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ശ്രീ.രാജശേഖരന്‍,ഹെഡ്മാസ്റ്റര്‍സ്വാഗതവും എസ്.എം.സി ചെയര്‍മാന്‍ ബി രാമചന്ദ്രന്‍,വത്സല ടീച്ചര്‍ എന്നിവര്‍ ആശംസ യും ശ്രീമതി പ്രേമവല്ലി ടീച്ചര്‍ നന്ദിയും രേഖപ്പെടുത്തി. തുടര്‍ന്ന് കുട്ടികളുടെ വിവിധ കലാപരിപാടികള്‍ നടന്നു.രാവിലെ നടന്ന അസംബ്ളിയില്‍,ഹെട്മാസ്റ്റര്‍,ശങ്കരന്‍ മാസ്റ്റര്‍,വിദ്യാര്‍ധികള്‍ എന്നിവര്‍ സംസാരിച്ചു.ഉച്ചക്കുശേഷം ക്വിസ് മത്സരം ഉണ്ടായിരുന്നു.







2015 ജൂണ്‍ 19 ലോക വായന ദിനം
ജി.വി.എച്ച്.എസ്.എസ് മടിക്കൈ II സ്കൂളില്‍ ലോക വായന ദിനത്തില്‍ വി.എച്ച്.എസ്.ഇ വിഭാഗത്തിന്റെ ഗ്രന്ഥ ശാലയുടെ ഉദ്ഘാടനം കേരള സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി ശ്രീ.പി.അപ്പുകുട്ടന്‍ നിര്‍വഹിച്ചു.എസ്.എം.സി ചെയര്‍മാന്‍ ബി രാമചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ശ്രീമതി.ഷൈന ടി, പ്രിന്‍സിപ്പാള്‍ സ്വാഗതവും,ശ്രീ.സുനില്‍കുമാര്‍.കെ,പി.ടി.എ പ്രസിഡണ്ട്, ശ്രീ.രാജശേഖരന്‍,ഹെഡ്മാസ്റ്റര്‍, എന്നിവര്‍ ആശംസ യും ശ്രീ.പ്രവീണ്‍.കെ.കെ ഗ്രന്ഥശാലാധികാരി നന്ദിയും രേഖപ്പെടുത്തി. എല്ലാ സ്റ്റാഫ് അംഗങ്ങളും വിദ്യാര്‍ത്ഥികളും പങ്കെടുത്ത ഉദ്ഘാടനസഭയില്‍ 2013-2015 ബാച്ചിലെ വിദ്യാര്‍ത്ഥികളും സാന്നിദ്ധ്യം ചടങ്ങിന് മാറ്റ് കൂട്ടി
2013-2015 ബാച്ചിലെ വിദ്യാര്‍ത്ഥികള്‍ സമര്‍പ്പണമായി നല്‍കിയ പുസ്തകങ്ങള്‍ ഉപയോഗിച്ചാണ് ഗ്രന്ഥശാലക്ക് തുടക്കം കുറിച്ചത്.



No comments:

Post a Comment